കരിമണ്ണൂർ: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കരിമണ്ണൂർ ആയുർവേദ ഡിസ്പെൻസറിയിൽ ജീവിതശൈലീ രോഗങ്ങൾക്കായുള്ള പ്രത്യേക ഒ.പി ക്ലിനിക്ക് സംഘടിപ്പിച്ചു. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീൻസ് ജോൺ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യു തോമസ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജൻ ജയിംസ്, മെമ്പർമാരായ ജോസ്മി സോജൻ, ജെസി സണ്ണി, ജിസ്മി മാത്യു, സുകു കുമാർ, മനുപ്രസാദ് എസ്, ഡോ. ജീന മേരി വർഗ്ഗീസ്, പ്രദേശവാസികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
പ്രമേഹം, ഹൈപ്പർടെൻഷൻ, അമിത കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്ക് ആവശ്യമായ പരിശോധനകളും ആരോഗ്യപരിശോധനകളും ക്ലിനിക്കിന്റെ ഭാഗമായി നടത്തി. രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും ആയുർവേദ ചികിത്സാരീതികളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.






