Timely news thodupuzha

സൈറ്റ് ഫോർകിഡ്സ്: നേത്രപരിശോധനാ ക്യാമ്പ് നടത്തി

കരിമണ്ണൂർ: വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് ലയൺസ് ഇന്റർനാഷണൽ 318 C യുടെ നേതൃത്വത്തിൽ സൈറ്റ് ഫോർ കിഡ്സ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ് റീജിയൻ ചെയർപേഴ്സൺ അബു എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികളിൽ കണ്ടുവരുന്ന കാഴ്ചാ വൈകല്യങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നൽകാൻ ഇത്തരം ക്യാമ്പുകൾ ഏറെ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനത്തിൽ തിളങ്ങാൻ ആരോഗ്യകരമായ കാഴ്ചശക്തി അത്യന്താപേക്ഷിതമാണെന്നും കുട്ടികൾ ഇത്തരം പരിശോധനകൾ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ മാനസിക വളർച്ചയ്ക്കൊപ്പം ശാരീരിക ആരോഗ്യവും പ്രത്യേകിച്ച് കാഴ്ചശക്തിയുടെ സംരക്ഷണവും വളരെ പ്രധാനമാണെന്ന് കരിമണ്ണൂർ എസ്.എച്ച്.ഒ താജുദ്ദീൻ അഹമ്മദ് മുഖ്യ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, സോൺചെയർപേഴ്സൺ ഫ്രാൻസിസ് കെ എ, ലയൺസ് ക്ലബ് പ്രസിഡന്റ് സിജോ ജോസ് ഡിസ്ട്രിക്ട് പ്രോജക്ട് കോഡിനേറ്റർ ഷിൻസ് സെബാസ്റ്റ്യൻ, റീജൻ പ്രൊജക്റ്റ് കോഡിനേറ്റർ ജോയ് അഗസ്റ്റിൻ, സീനിയർ അസിസ്റ്റന്റ് ഷൈജി ജോസ്,സ്റ്റാഫ് സെക്രട്ടറി ജീസ് എം അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികളിൽ കണ്ടുവരുന്ന കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിനാണ് ക്യാമ്പ് ലക്ഷ്യമിട്ടത്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ കുട്ടികളുടെ കണ്ണിന്റെ പരിശോധന നടത്തുകയും, കാഴ്ചക്കുറവുള്ളവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും തുടർചികിത്സാ സഹായങ്ങളും,കണ്ണടകൾ നൽകുകയും ചെയ്തു. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ഏറെ മാതൃകാപരമായ ഈ സൗജന്യ ക്യാമ്പിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂളിലെ എൻ.എസ്.എസ്/ജൂനിയർ റെഡ് ക്രോസ് വോളന്റിയർമാരും അധ്യാപകരും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *