Timely news thodupuzha

എക്‌സൈസ് ഓഫിസുകളില്‍ ചട്ടവിരുദ്ധ സ്ഥലംമാറ്റമെന്ന് പരാതി

കുമളി: ചെക്ക്പോസ്റ്റുകളിലേക്കും വിവിധ സബ് ഓഫിസുകളിലേക്കുമാണ് ജീവനക്കാരെ മാറ്റിയിരിക്കുന്നത്. ഫീല്ഡ് ഓഫിസുകളില് ഒരു ജീവനക്കാരന് രണ്ടു വര്ഷംവരെ ജോലിചെയ്യാം. എന്നാല് രണ്ടു വര്ഷം പൂര്ത്തിയാക്കാത്ത ജീവനക്കാരെയും സ്ഥലംമാറ്റിയെന്നാണ് ആരോപണം. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര് കഴിഞ്ഞയാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ഫീല്ഡ് ഓഫിസര്മാരുടെ സ്ഥലംമാറ്റത്തിന് ഏപ്രിലില് ഓപ്ഷനുകള് ക്ഷണിക്കുകയും സ്കൂള് തുറക്കുന്നതിനകം പൊതു സ്ഥലംമാറ്റം നടത്തണമെന്നാണ് നിലവിലുള്ള നിര്ദേശം. എന്നാല് ഇതെല്ലാം മറികടന്നാണ് പുതിയ സ്ഥലംമാറ്റ ഉത്തരവ്. 24 പ്രിവന്റീവ് ഓഫിസര്മാര്, 71 സിവില് എക്സൈസ് ഓഫിസര്മാര്, രണ്ടുവീതം വനിതാ സിവില് എക്സൈസ് ഓഫിസര്മാരെയും സിവില് എക്സൈസ് ഓഫിസര് ഡ്രൈവര്മാരെയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ചെക്ക്പോസ്റ്റുകളിലേക്കുള്ള ഓപ്ഷന് മാത്രമാണ് ഡെപ്യൂട്ടി കമ്മീഷണര് വിളിച്ചിരുന്നത്. ഇടുക്കി എക്സൈസ് ഡിവിഷനിലെ ചെക്ക് പോസ്റ്റുകളിലേക്ക് നിയമിച്ചിരുന്നവര് ആറുമാസം പൂര്ത്തിയാക്കിയതോടെ ഇവര്ക്ക് സ്ഥലംമാറ്റം നല്കി പകരം നിയമനം നടത്തണമെന്നാണ് ഉത്തരവിലുള്ളത്.ജീവനക്കാരുടെ ഓണ്ലൈന് സ്ഥലംമാറ്റത്തിനായി ഉപയോഗിക്കുന്ന ഇ ട്രാന്സ്ഫര്/ ഇ-റോള് സോഫ്റ്റ്വേറില് ആറ് ഓപ്ഷനുകള് നല്കാം. ചില ജീവനക്കാര് നല്കിയ ആറ് ഓപ്ഷനുകളില് ഒന്നുപോലും പരിഗണിക്കാതെ സ്ഥലംമാറ്റിയെന്നും പരാതിയുയര്ന്നിട്ടുണ്ട്.കുമളിയില്നിന്ന് തൊടുപുഴ, ദേവികുളത്തുനിന്ന് കുമളി, കമ്പംമെട്ടുനിന്ന് അടിമാലി, ചിന്നാറില്നിന്നും കമ്പംമെട്ടുനിന്നും തൊടുപുഴ തുടങ്ങി ദൂര സ്ഥലംമാറ്റങ്ങളാണ് ഉത്തരവിലേറെയും. ഇത് കുടുംബപരമായും യാത്രാ സംബന്ധമായും ബുദ്ധിമുട്ടുകളുണ്ടാക്കും.സ്ഥലംമാറ്റ ഉത്തരവ്, ജീവനക്കാര് നല്കിയ ഇ റോള് ഓപ്ഷനുകള്, ഓരോ ജീവനക്കാരന്റെയും നിലവിലെ ഓഫിസിലെ സേവന കാലയളവ്, ചെക്ക്പോസ്റ്റ് നിയമനത്തിലെ സീനിയോറിറ്റി എന്നിവ പരിശോധിച്ച്‌ സ്ഥലംമാറ്റ നടപടികളില് ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് സമഗ്രമായി പരിശോധിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *