ഇടുക്കി: ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം26,27 തീയതികളിൽ ശാന്തമ്പാറ,പൂപ്പാറ എന്നിവിടങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രതിനിധി സമ്മേളനം മുൻ എംഎൽഎ കെ കെ ജയചന്ദ്രനും, പൊതുസമ്മേളനം ദിണ്ഡുക്കൽ എം.പി ആർ സച്ചിതാനന്ദവും ഉദ്ഘാടനം ചെയ്യും. തേയില,ഏലം മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സംഘടനയായഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ (സിഐറ്റിയു)15 -ാമത് വാർഷിക സമ്മേളനം 26,27 തീയതികളിൽ ശാന്തമ്പാറ,പൂപ്പാറ എന്നിവിടങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി 25, വെള്ളിയാഴ്ച രാവിലെ 11 ന് ഇരുപതേക്കറിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ ജാഥയും,12 ന് പാറത്തോട്ടിൽ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥയും, ഉച്ചകഴിഞ്ഞ് മൂന്നിന് മുക്കുടിലിൽ നിന്നും ആരംഭിക്കുന്ന പതാക ജാഥയും,സൂര്യനെല്ലിയിൽ നിന്നുമാരംഭിക്കുന്ന കപ്പി, കയർ ജാഥയും വൈകിട്ട് 5 ന് ന് പൂപ്പാറയിലെത്തി സമാപിക്കും.26 ന് രാവിലെ 9.30 ന് ശാന്തമ്പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ടി.ജെ ഷൈൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ബൈറ്റ് 44 യൂണിറ്റുകളിൽ നിന്നായി 310 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.27 ന് വൈകിട്ട് 3 ന് പൂപ്പാറയിൽ പതിനായിരം തോട്ടം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും 4 ന് എ.കെ ദാമോദരൻ നഗറിൽ പൊതുസമ്മേളനവും നടക്കും.ദിണ്ഡുക്കൽ എം.പി ആർ.സച്ചിതാനന്ദം ഉദ്ഘാടനം നിർവഹിക്കും. സി പിഎം സംസ്ഥാന കമ്മിറ്റി അംഗം എം.എം മണി മുഖ്യപ്രഭാഷണം നടത്തും. സി ഐടിയു ,സിപിഎം നേതാക്കളായ ഹരികൃഷ്ണൻ,സി.വി വർഗീസ്,കെ.പി മേരി,കെ.എസ് മോഹനൻ, ആർ.തിലകൻ,എൻ.പി സുനിൽകുമാർ,വി.എൻ മോഹനൻ,ഷൈലജ സുരേന്ദ്രൻ,എൻ.വി ബേബി, പി.എൻ വിജയൻ എന്നിവർ പ്രസംഗിക്കും.രാത്രി 8 ന് പത്തനംതിട്ട സാരംഗിൻ്റെ ഗാനമേളയും നടക്കുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എൻ.പി സുനിൽകുമാർ, ചെയർമാൻ എൻ.ആർ ജയൻ,കൺവീനർ വി.വി ഷാജി,ട്രഷറർ സേനാപതി ശശി എന്നിവർ അറിയിച്ചു.
ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം26,27 തീയതികളിൽ





