Timely news thodupuzha

തൊടുപുഴയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് സിപിഎം നേതൃത്വം പിന്തുണയും സംരക്ഷണവും നൽകുന്നുവെന്ന് റോബിൻ മൈലാടി

തൊടുപുഴ: നഗരത്തിലെ മയക്കുമരുന്ന് മാഫിയയ്ക്ക് സിപിഎം നേതൃത്വം പിന്തുണയും സംരക്ഷണവും നൽകുന്നുവെന്ന് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി റോബിൻ മൈലാടി ആരോപിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴ നഗരത്തിൽ രാത്രി 12ന് ശേഷം കടകൾ അടയ്ക്കണമെന്ന പോലീസ് നിർദ്ദേശം നിലനിൽക്കെ, രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് പിന്തുണ നൽകുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെന്ന് റോബിൻ മൈലാടി ആരോപിച്ചു.മയക്കുമരുന്ന് ഇടപാടുകളുടെ താവളമായി പ്രവർത്തിക്കുന്നുവെന്ന് ആരോപണമുയർന്ന ഒരു കടയ്ക്ക് സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സംരക്ഷണം ഒരുക്കിയെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. പോലീസ് നിർദ്ദേശങ്ങൾ പാലിച്ച് ലഹരി വിരുദ്ധ നടപടികൾ ശക്തമാക്കേണ്ട സമയത്ത് ഇത്തരം ഇടപെടലുകൾ അംഗീകരിക്കാനാകില്ലെന്നും റോബിൻ മൈലാടി പറഞ്ഞു.കേരളം കഴിഞ്ഞ പത്തുവർഷത്തിനിടെ ലഹരിയുടെ ഹബ്ബായി മാറിയിരിക്കുകയാണെന്നും ലഹരി വ്യാപനത്തിന് അറുതി വരുത്തുന്നതിനായി നടപ്പാക്കുന്ന നടപടികൾക്ക് രാഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ അട്ടിമറിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും റോബിൻ മൈലാടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *