Timely news thodupuzha

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു

പാല: ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പൊതുജനങ്ങൾക്കായി ആരോഗ്യരംഗത്തെ അറിവുകളുടെ നേർക്കാഴ്ച്ചയുമായി പ്രത്യേക പ്രദർശന പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളും, വിവിധ വകുപ്പുകളുടെ സേവനങ്ങളും നേരിട്ടു ബോധ്യപ്പെടുന്ന പ്രദർശന പരിപാടി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പുത്തൻ അറിവുകൾ പകരുന്നതായി മാറി . വിവിധ ആശുപത്രി സുരക്ഷ ഉപകരണങ്ങളുടെയും ചികിത്സ ഉപകരണങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണവും നൽകി. സമ്മേളനത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. പാലാ മരിയൻ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ റവ.സിസ്റ്റർ ലിൻസി എഫ്.സി.സി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രിയിൽ ആരംഭിക്കുന്ന സേഫ്റ്റി ചാമ്പ്യൻ പദ്ധതിയുടെ ലോഞ്ചിംഗ് റവ.ഫാ.മാത്യു തെക്കേലും റവ.സിസ്റ്റർ ലിൻസി എഫ്.സി.സിയും ചേർന്നു നിർവ്വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ്, പ്രൊജക്ട്സ്, ലീഗൽ ആൻഡ് ലെയ്സൺ അസോ.ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ക്വാളിറ്റി വിഭാഗം സീനിയർ മാനേജർ സിറിയക് ജോർജ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.രശ്മി നായർ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്ക് സമ്മാനദാനവും നൽകി.അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *