Timely news thodupuzha

logo

സെക്രട്ടേറിയറ്റിലെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ തീപിടിത്തം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസ് ഉൾപ്പെടുന്ന മൂന്നാം നിലയിലെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്.

ഇന്ന് രാവിലെ 7.55 ഓടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. 8.10 ഓടെ തീ നിയന്ത്രണവിധേയമാക്കി.

ഓഫീസിലെ സീലിങ്ങും കർട്ടനും കത്തിയെന്നും ഫയലുകൾക്ക് തീപിടിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എസിയിലെ ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തീ പൂർണമായും അണച്ച ശേഷമാണ് ജീവനക്കാരെ അകത്തു കയറ്റിയത്.

Leave a Comment

Your email address will not be published. Required fields are marked *