Timely news thodupuzha

ബോട്ടപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി പോർട്ട് ഓഫീസറോട് റിപ്പോർട്ട് തേടി. നിലവിൽ മാരിടൈം ബോർഡും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *