Timely news thodupuzha

ലോറിയും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു

ആലപ്പുഴ: തുറവൂറിൽ ലോറിയും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതിയാണ് മരിച്ചത്. ദേശിയ പാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്നു രാവിലെയായിരുന്നു സംഭവം.

ഷേണായിയും ഭാര്യയും സഞ്ചരിച്ചിരുന്ന സ്ക്കൂട്ടർ ലോറിയിൽ തട്ടി ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വീഴ്ച്ചയിൽ ലോറിക്കടിയിൽ പെട്ട ജ്യോതി തൽക്ഷണം മരിച്ചു. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *