Timely news thodupuzha

കോഴിക്കോട് ടൂറിസ്റ്റ് ഹോം പരിസരത്തു നിന്ന് യുവാവിനെ മർദിച്ച് കാറിൽകയറ്റി തട്ടിക്കൊണ്ടു പോയി

കോഴിക്കോട്: ടൂറിസ്റ്റ് ഹോം പരിസരത്തു നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച് കാറിൽകയറ്റി കൊണ്ടുപോവുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. സ്വിഫ്റ്റ് കാറിൽ വന്ന യുവാവിനെ മറ്റൊരു നീല കാറിൽ വന്ന സംഘം മർദിച്ച് കൊണ്ടുപോവുകയായിരുന്നു. ആറുപേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *