തിരുവനന്തപുരം: കേരളത്തിലെ 19 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്. ഒമ്പത് ജില്ലയിലാണ് തെരെഞ്ഞെടുപ്പ്. രണ്ട് കോർപറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴിന് പോളിങ്ങ് തുടങ്ങും. വൈകിട്ട് ആറു വരെ പൊതുജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.

നാളെ രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും. 33,900 വോട്ടർമാരാണുള്ളത്. 17,891 സ്ത്രീകളും 16,009 പുരുഷന്മാരും. പോളിങ് ബൂത്തുകൾ 38ഉം. സംഘർഷങ്ങളുണ്ടാകാൻ സാധ്യതതയുള്ള ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കും.






