Timely news thodupuzha

logo

അരികൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു

കമ്പം: ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പം ജനവാസ മേഖലയിൽ ഇറങ്ങി അരികൊമ്പൻ ഓടിയപ്പോഴാണ് പാൽരാജിൻറെ ബൈക്കിൽ തട്ടിയത്.

ബൈക്ക് മറിഞ്ഞു വീണ പാൽരാജിൻറെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതിനിടെ, നാടിനെ വിറപ്പിച്ച കൊമ്പനെ പിടികൂടി മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നും തുടരുകയാണ്. കമ്പത്തിന് സമീപം കൂത്തനാച്ചിയാർ വനമേഖലയിൽ തമ്പടിച്ച കൊമ്പൻ പിന്നീട് ഷൺമുഖ നദി അണക്കെട്ടിന് സമീപത്തേക്ക് നീങ്ങി. ദൗത്യ സംഘം ഇവിടെ എത്തിയെങ്കിലും വനത്തിൽ തന്നെ നിലയുറപ്പിച്ചതിനാൽ മയക്കുവെടി വെക്കാൻ സാധിച്ചിട്ടില്ല. ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന വനമേഖലയിലൂടെയാണ് കൊമ്പൻറെ സഞ്ചാരം.

ആന ക്ഷീണിതനായതിനാലാണ് അധിക ദൂരം സഞ്ചരിക്കാത്തതെന്നാണ് വനംവകുപ്പിൻറെ വിലയിരുത്തൽ. അനുയോജ്യമായ സ്‌ഥലത്തേക്ക്‌ ആനയിറങ്ങി വന്നാൽ മയക്കുവെടി വെക്കാനാണ് വനംവകുപ്പിൻറെ നീക്കം.

Leave a Comment

Your email address will not be published. Required fields are marked *