ഒഡീഷ: രാജ്യത്തെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ഇന്നലെ ഒഡീഷയിൽ ട്രെയിൻ മറിഞ്ഞ് ഉണ്ടായ അപകടം. അപകടത്തിൽ നിരവധിപേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും വേറെ. ഇതിനിടയിൽ പ്രതിപക്ഷം ഭരണസംവിധാനത്തെ കുറ്റപ്പെടുത്തി രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മികച്ചതാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രംഗത്തെത്തുകയും ചെയ്തു.
ഇതിനിടയിൽ അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്കായി ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. സമയം തീരുമാനിച്ചിട്ടില്ല. സീറ്റ് ബുക്ക് ചെയ്യാനായി ഈ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം: 044 25330952, 044 25330953, 044 25354771.