Timely news thodupuzha

logo

മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ വായനാദിനം ആചരിച്ചു, ക്ലാസ്സ്‌ ലൈബ്രറിയുടെ പ്രവർത്തനവും ആരംഭിച്ചു

മുട്ടം: വായന ദിനത്തോടനുബന്ധിച്ചു ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ ക്ലാസ്സ്‌ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. മുട്ടം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ് കുമാർ ക്ലാസ്സ്‌ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികളിലെ വായനാശീലം വളരുന്നതിനിവേണ്ടി 1 മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ റൂമിൽ തന്നെയാണ് ചെറിയ ലൈബ്രറി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഓരോ ക്ലാസ്സുകളിലും നൂറിൽപരം പുസ്തകങ്ങളുടെ ശേഖരമുണ്ട്. വായനാ വാരാഘോഷത്തിന്റെ ഭഗമായി വിവിധ പരിപാടികൾ നടന്നു. പ്രിൻസിപ്പൽ സിസ്റ്റർ ലിസ് ലിൻ എസ്.എ.ബി.എസ്, ലൈബ്രേറിയൻ മെബിൻ മൈക്കിൾ, സ്റ്റാഫ്‌ സെക്രട്ടറി മിസ് ജൂബി അലക്സ്‌ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *