Timely news thodupuzha

logo

എ.ഐ ക്യാമറ വിവാദം; പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് ഹൈക്കോടതിയ്‌ക്ക് ബോധ്യമായെന്ന് ​ഗതാ​ഗതമന്ത്രി

തിരുവനന്തപുരം: എ.ഐ ക്യാമറ പദ്ധതിക്കെതിരായുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് ഹൈക്കോടതിയ്‌ക്ക് ബോധ്യമായെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു.

എ.ഐ ക്യാമറയുടെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി പരി​ഗണിച്ചില്ലെന്നും പദ്ധതിയിൽ ക്രമക്കേടും അഴിമതിയും ഉണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിരുന്നെങ്കിൽ ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിർത്തിവെക്കാൻ ആവശ്യപ്പെടുമായിരുന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ നൽകിയ ഹർജിയിൽ വിശദമായ സത്യവാങ് മൂലം നൽകണമെന്നാണ് ഹെെക്കോടതി ആവശ്യപ്പെട്ടത്. സർക്കാർ എതിർസത്യവങ്മൂലം സമർപ്പിക്കണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് പണം നൽകരുതെന്നും കോടതി നിർദേശിച്ചു. കേസ് മൂന്ന് ആഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *