Timely news thodupuzha

logo

കോട്ടയത്ത് വാഹനാപകടം, കെ.എസ്.ആർ.ടി.സി സ്കാനിയ ബസും 2 സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു

കോട്ടയം: എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി സ്കാനിയ ബസും, രണ്ട് സ്കൂട്ടറും, കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാരിത്താസ് ആശുപത്രിയിലെ നഴ്സ് ധന്യ തോമസ് പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു.

കോട്ടയം ഭാഗത്തുനിന്നു വന്ന സ്കാനിയ ബസ് എതിർദിശയിൽ എത്തിയ സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻറെ വശം തകർന്നു. ടയറുകളും ഇളകിത്തെറിച്ചു. ഈ സമയം ധന്യയുടെ സ്കൂട്ടറിൽ ബസ് തട്ടുകയും ചെയ്തു.

ഇതിനിടയിൽപ്പെട്ട ധന്യ അദ്ഭുതകരമായാണ് രക്ഷപെട്ടത്. ഈ സമയം ഇതുവഴി എത്തിയ മറ്റൊരു സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽപ്പെട്ടു. യാത്രക്കാർ ചേർന്ന് പരുക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *