Timely news thodupuzha

logo

ഏകീകൃത സിവിൽ കോഡ്; ആശങ്ക എന്തിനാണെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ആശങ്ക എന്തിനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.

ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏകീകൃത സിവിൽ കോഡിനെ എതിർക്കില്ലെന്നും മുസ്ലിം സമുദായത്തിൻറെ ആശങ്കകൾ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് തെരഞ്ഞെടുപ്പ് വിഷയമല്ല, നാട്ടിലെ നിയമങ്ങൾക്ക് നേതാക്കൾ അൽപ്പം പോലും വില കൽപ്പിക്കുന്നില്ല.

ജി. ശക്തിധരൻ ഉന്നയിച്ച ആരോപണം ഗുരുതരമാണ്. ഇതിൻറെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറാകണമെന്നും, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *