Timely news thodupuzha

logo

അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നത് തടയണം; ജൂലൈ 6ന് ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നത് തടയണമെന്നുള്ള ഹർജി ജൂലൈ 6 ന് വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹർജി നൽകിയത്. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നും കോടതി പറഞ്ഞു.

ഏതാനും ദിവസങ്ങളായി കോതയാറിനു സമീപമുള്ള കാട്ടിൽ തുടരുകയാണ് അരിക്കൊമ്പൻ. നിലവിൽ അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്ന ദൃശങ്ങൾ കഴിഞ്ഞ ദിവസം തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടിരുന്നു.

ഭക്ഷണവും വെള്ളവും നിറയെ ഉള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്. ഇതേ സ്ഥലത്ത് മറ്റ് ആനകളുണ്ടെങ്കിലും അവരുമായി ചങ്ങാത്തത്തിനൊന്നും അരിക്കൊമ്പൻ തയാറായിട്ടില്ല. ഏതായാലും അരിക്കൊമ്പൻ കേരളത്തിലെക്ക് തിരികെയെത്തുമോ എന്നുള്ള കാര്യത്തിൽ ആശങ്ക കുറവുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *