Timely news thodupuzha

logo

താലൂക്ക് ആശുപത്രിയോടുള്ള സർക്കാർ അവഗണനക്കെതിരെ മഹിളകോൺഗ്രസ് ഉപരോധം

അടിമാലി: താലൂക്ക്ആശുപത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, ലേബർ റൂമിൻ്റെയും, പ്രസവ വാർഡിൻ്റെയും പ്രവർത്തനം പുനരാരംഭിക്കുക, ജീവൻ രക്ഷ മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിള കോൺഗ്രസ് ആശുപത്രി കവാടം ഉപരോധിച്ചു.

മഹിള കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ മിനി സാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് തുളസീഭായ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിഷാ സോമൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജു ജിൻസ്, ജില്ലാ സെക്രട്ടറിമാരായ ഉഷ സദാന്ദൻ, ലാലി ജോർജ്, ഓമന ശിവൻ സാലി വേലായുധൻ, ഉഷ രാമകൃഷ്ണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *