

തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാതാ ഇടവകയിൽ മാതൃവേദിയുടെ നേതൃത്വത്തിൽ ‘മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളുമെന്ന’ വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.ഫെബിൻ.വി.ജോർജ് ക്ലാസ്സ് എടുത്തു.

വികാരി ഫാ.തോമസ് വിലങ്ങുപാറയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിനുശേഷം സൗജന്യ മരുന്നു വിതരണവും നടത്തി.


അനിമേറ്റർ സിസ്റ്റർ കൊച്ചുത്രേസ്യ എസ്.എ.ബി.എസ്, പ്രസിഡന്റ് അശ്വതി ബോബി വേങ്ങച്ചേരിൽ, വൈസ് പ്രസിഡന്റ് സിസിമോൾ പ്രകാശ് മറ്റപ്പിള്ളിൽ, സെക്രട്ടറി ലോണിയ ടിജി തടത്തിൽ, ജോയിന്റ് സെക്രട്ടറി ബേബി സെബാസ്റ്റ്യൻ ഔസേപ്പറമ്പിൽ, ട്രഷറർ നിഷ സാജു പുത്തൻപുരയ്ക്കൽ, സെനറ്റ് മെമ്പർമാരായ ജിജി നിജോ ഇടശ്ശേരിൽ, സിമിലി ആന്റണി കുഞ്ചിറക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.






