കൊച്ചി: പ്രായപൂർത്തിയാകാത്ത സഹോദരന് ബൈക്ക് ഓടിക്കാൻ നൽകിയ യുവാവിന് 34,000 രൂപ പിഴ വിധിച്ച് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്.
കോടതി പിരിയും വരെ യുവാവ് തടവുശിക്ഷ അനുവദിക്കണമെന്നും കോടതി വിധിച്ചു. സഹോദരൻ ബൈക്ക് ഓടിച്ചത് തൻറെ അനുമതിയോടെയാണെന്ന് യുവാവ് കോടതിയിൽ സമ്മതിച്ചതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
ഇൻഡിക്കേറ്ററുകളും റിവ്യു മിററും ഇല്ലാത്ത ബൈക്കിൽ നമ്പർ പ്ലേറ്റ് മറച്ചു വച്ചു കൊണ്ടാണ് യാത്ര നടത്തിയത്. യുവാവിൻറെ ലൈസൻസ് മൂന്നു മാസത്തേക്കും ബൈക്കിൻറെ രജിസ്ട്രേഷൻ 12 മാസത്തേക്കും റദ്ദാക്കും.