Timely news thodupuzha

തിരുവോണം ബമ്പർ പ്രകാശനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു.

സമ്മാനത്തുകയിൽ മാറ്റിമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പർ ഭാഗ്യക്കുറിയുടെ വിൽപന ഇത്തവണ സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം റെക്കോർഡ് തുകയായ 25 കോടി രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവോണം ബംപറിന്റെ സമ്മാനതുകയായി പ്രഖ്യാപിച്ചത്.

ഇതേ തുകയിൽ തന്നെയാണ് ഇത്തവണത്തെ ബംപർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. രണ്ടാം സമ്മാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കോടി വീതം 20 പേർക്ക് ആണ് രണ്ടാം സമ്മാനം. ഒരു ലക്ഷത്തോളം പേരുടെ ജീവന മാർഗമാണ് ലോട്ടറി.

Leave a Comment

Your email address will not be published. Required fields are marked *