Timely news thodupuzha

logo

അമേരിക്കൻ നടൻ പോൾ റുബെൻസ് അന്തരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ നടൻ പോൾ റുബെൻസ് (70) നിര്യാതനായി. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1985 ൽ ടീം ബർട്ടന്‍റെ സംവിധാനത്തിൽ പുറത്തുവന്ന പീ-വീസ് ബിഗ് അഡ്വഞ്ചറിലൂടെ പീ-വീ ഹെർമനെന്ന ഹാസ്യ കഥാപാത്രത്തിലൂടെയാണ് റുബൻസ് പ്രശസ്തനായത്.

പിന്നീട് ഈ ചിത്രത്തിലെ കാഥാപാത്രത്തെ പീ-വീ പ്ലേഹൗസെന്ന പേരിൽ‌ ടെലിവിഷൻ പരമ്പരയിലൂടെ അവതരിപ്പിച്ചിരുന്നു. 1991ൽ ഫ്ലോറിഡയിലെ സിനിമാ തിയേറ്ററിൽ നഗ്നതാ പ്രദർശനം നടത്തിയതിൽ കേസായതോടുകൂടി അദ്ദേഹത്തിന്‍റെ കരിയറിനെ വലിയ തോതിൽ ബാധിച്ചു.

പിന്നീട് ചെറിയ വേഷങ്ങളിൽ ഒതുങ്ങിയെങ്കിലും 2016ൽ പുറത്തിറങ്ങിയ പീ-വീസ് ബിഗ് ഹോളിഡേ എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *