
കൊച്ചി: മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് നടത്തിയ നാമജപ ജാഥയിൽ പൊലീസ് കേസെടുത്ത സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.
എൻ.എസ്.എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നടപടി. വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും. സംഗീത് കുമാറിനെയും കണ്ടാലറിയാവുന്ന ആയിരത്തോളം പേരെയും പ്രതിചേർത്താണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്‍റെ നേതൃത്വത്തിൽ ഈ മാസം രണ്ടിന് വൈകിട്ട് 5.30ന് പാളയം ഗണപതി ക്ഷേത്രത്തിന് സമീപം എൻ.എസ്.എസ് നാമജപ യാത്രയ്ക്കായി നിയമവിരുദ്ധമായി സംഘം ചേർന്നെന്നാരോപിച്ച് കേസെടുത്തിരിക്കുന്നത്.




