Timely news thodupuzha

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടിയെ പത്തനംതിട്ടയിൽ നിന്നും കൊല്ലത്തെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം കരീപ്ര നെടുമൺകാവ് ഏറ്റുവായിക്കോട് ലൈലാ മൻസിൽ വീട്ടിൽ മുഹമ്മദ് റാസി(23) ആണ് പിടിയിലായത്.

കോയിപ്രം പൊലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുമായി അടുപ്പത്തിലായ പ്രതി കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് ട്രെയിനിൽ തിരുവല്ലയിൽ നിന്ന് കടത്തിക്കൊണ്ടുപോയി കൊല്ലം കേരളപുരത്തുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

അതിനു ശേഷം കുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ഭീഷണിപ്പെടുത്തി പീഡനം തുടരുകയുമായിരുന്നു. പെൺകുട്ടി സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ മൊഴിരേഖപ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *