മുട്ടം: ആര്യങ്കാവിലെ ആദ്യകാല കുടിയേറ്റ കർഷകനും ആര്യങ്കാവ് സഹകരണ ബാങ്ക് സ്ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്ന കരിയിലക്കുളം(മറ്റം) കെ.റ്റി.ജോസഫ്(97) നിര്യാതനായി. സംസ്കാരം 25/8/2023 വെള്ളി മൂന്നിന് ഭവനത്തിൽ ആരംഭിച്ച തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. തെന്മല പഞ്ചായത്ത് മുൻ മെമ്പറും ആര്യങ്കാവ് പഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ത്രേസ്യാമ്മ ജോസഫ് വാണിശ്ശേരി കുടുംബാംഗമാണ് . മക്കൾ: മറിയാമ്മ, ഗ്രേസിക്കുട്ടി, ലില്ലിക്കുട്ടി(റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്), മാമച്ചൻ, ജെയിംസ്കുട്ടി (റിട്ട.റെയിൽവേ), ജോസുകുട്ടി, ബേബിക്കുട്ടി, ജോയിക്കുട്ടി(റിട്ട.ഇൻസ്പെക്ടർ, കേരള പൊലീസ്), മിനി, ബിജു(സി.എ.പി.റ്റി), ഷിന്റു (ജില്ലാ കോടതി, തൊടുപുഴ). മരുമക്കൾ: പരേതനായ ജോസഫ് നെടുവര(റിട്ട.പഞ്ചായത്ത് സെക്രട്ടറി), ചാക്കോ പുതുപ്പറമ്പിൽ, പരേതനായ ജോർജുകുട്ടി വടക്കേവിള, ലീലാമ്മ വടാന, അനു കൊല്ലപറമ്പിൽ, ലൂസി കുമ്പളത്ത്, എൽസി വട്ടപറമ്പിൽ, മോളിക്കുട്ടി കൊല്ലംകുന്നേൽ(നേഴ്സിങ് സൂപ്രണ്ട്, ജില്ലാ ആശുപത്രി, പേരൂർക്കട), കുര്യാക്കോസ് മുട്ടത്തിൽ, ആശ പാതേപഞ്ചി, എൻസി എഴിക്കകത്ത് (നഴ്സിങ്ങ് സൂപ്രണ്ട്, ജില്ല ആശുപത്രി, തൊടുപുഴ).
ആര്യങ്കാവിലെ ആദ്യകാല കുടിയേറ്റ കർഷകൻ കരിയിലക്കുളം കെ.റ്റി.ജോസഫ് അന്തരിച്ചു
