തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർഥിച്ച് കെ.എ.സ്.ഇ.ബി. വൈകിട്ട് ആറു മണി മുതൽ പതിന്നൊന്നു വരെ അത്യാവശ്യ ഉപകരണങ്ങൾ മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ നിർദേശം.

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അത് ഒഴിവാക്കാൻ എല്ലാം ഉപഭോക്താക്കളും സഹകരിക്കണമെന്നാണ് ആവശ്യം. കൂടിയ വിലയ്ക്ക് പുറത്തു നിന്നു വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെ.എസ്.ഇ.ബി മുന്നോട്ടു പോവുന്നത്. ഇതിലൂടെ പ്രതിദിനം 10കോടിയോളം രൂപയാണ് ചെലവ്.
ഈ നിലയിൽ തുടർന്നാൽ മതിയോ അതോ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ വെള്ളിയാഴ്ച മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് തിരിച്ചടിയായത്.