Timely news thodupuzha

പുതുപ്പള്ളി നാളെ പോളിങ്ങ് ബൂത്തിലേക്ക്

കോട്ടയം: ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തനൊടുവിൽ പുതുപ്പള്ളി നാളെ പോളിങ്ങ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് പരമാവധി വോട്ടർമാരേ സന്ദർശിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പിനുള്ള പോളിങ്ങ് സാമഗ്രികൾ ഇന്ന് വിതരണം ചെയ്യും.

സ്ട്രോങ്ങ് റൂമായ കോട്ടയം ബസേലിയോസ് കോളെജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വി.വി പാറ്റുകളും വെബ്കാസ്റ്റിങ്ങും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. വിജയ പ്രതിക്ഷയിലാണ് ഓരോ സ്ഥാനാർഥികളും. പുതുപ്പള്ളി ആർക്കൊപ്പം നിൽക്കുമെന്ന് വെള്ളിയാഴ്ച അറിയാം.

മൂന്നു മുന്നണികളും ഒന്നിനൊന്നു മികച്ച പ്രചാരണങ്ങളാണ് പുതുപ്പള്ളിയിൽ കാഴ്ച വെച്ചത്. വികസനവും സഹതാപ തരംഗവും സൈബർ ആക്രമണങ്ങളും തുടങ്ങി അങ്ങോട്ടും ഇങ്ങോട്ടും വിട്ടു കൊടുക്കാത്ത പ്രചരണകാലത്തിന് ഇന്നത്തെ നിശബ്ദ പ്രചരണത്തോടെ തിരശീല വീഴുകയാണ്. ഇനി പുതുപ്പള്ളിയിലെ അടുത്ത നേതാവിനായുള്ള കാത്തിരുപ്പാണ്.

Leave a Comment

Your email address will not be published. Required fields are marked *