Timely news thodupuzha

logo

ന്യൂനമർദം, സംസ്ഥാനത്ത് അഞ്ച് ദിവസം ഇടത്തരം മഴക്ക്‌ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‌ന്യൂഡൽഹി: തെക്ക് കിഴക്കൻ ജാർഖണ്ഡിനു മുകളിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ/ഇടത്തരം മഴക്ക്‌ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോമോറിൻ മേഖലക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴയ്ക്കു കാരണമാകും.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന്(സെപ്റ്റംബർ 22) ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും, മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള തീരത്ത് വെള്ളിയാഴ്ച(സെപ്റ്റംബർ 22) രാത്രി 11.30 വരെ 1.7 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം(INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് വെള്ളിയാഴ്ച(സെപ്റ്റംബർ 22) രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

അതിനാൽ‌ തന്നെ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *