Timely news thodupuzha

logo

ഹർദീപ് സിങ്ങ് കൊല; ഇന്ത്യയുടെ പങ്കിൽ തെളിവുണ്ടെന്ന് ക്യാനഡ

ടൊറൻറോ: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ്ങ് നിജ്ജാറിൻറെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികളുടെ പങ്കുണ്ടെന്ന് അവകാശപ്പെട്ട് ക്യാനഡ. രാജ്യാന്തര രഹസ്യാന്വേഷണ ഏജൻസിയാണ് ഈ വിവരം കൈമാറിയതെന്നും ക്യാനഡ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ഉദ്യോഗസ്ഥരും ക്യാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ഉണ്ടായ ആശയ വിനിമയത്തിൻറെ തെളിവ് തങ്ങളുടെ പക്കൽ ഉണ്ടെന്നും രഹസ്യാന്വേഷണ കൂട്ടായ്മയായ ഫൈവ് ഐ.സിൽ നിന്ന് നേരിട്ടും അല്ലാതെയുമാണ് തെളിവു ശേഖരിച്ചതെന്നും കാനഡ പറയുന്നു.

എന്നാൽ ഈ തെളിവുകൾ കൈമാറാൻ ക്യാനഡ ഒരുക്കമല്ല. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ തെളിവു കൈമാറാനാകൂവെന്ന നിലപാടിലാണ് ക്യാനഡ.

ക്യാനഡയ്ക്കു പുറമേ യു.എസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ഇൻറലിജൻസ് ഷെയറിങ്ങ് കൂട്ടായ്മയാണ് ഫൈവ്.ഐ.സ്.

വ്യാഴാഴ്ച വൈകിട്ടോടെ ഇന്ത്യ ക്യാനഡയിലുള്ളവർക്ക് വിസ നൽകുന്നത് താത്കാലികമായി നിർത്തി വച്ചിരുന്നു. ഇതിനു പുറകേ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും ക്യാനഡയോട് ആവശ്യപ്പെട്ടു.

അതേ സമയം ഖാലിസ്ഥാൻ നേതാവ് നിജ്ജാറിൻറെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചു.

കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് പറയുന്നതിൽ വിശ്വസനീയമായ കാരണങ്ങളുണ്ട്. രാജ്യത്തിൻറെ നിയമങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ട്രൂഡോ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *