Timely news thodupuzha

കാളിയാർ റേഞ്ച് ഓഫീസറുടെ സ്ഥലം മാറ്റം റദ്ധാക്കി

കാളിയാർ: കോടനാട് റേഞ്ച് ഓഫീസിൽ നിലനിന്നിരുന്ന മറ്റൊരു കേസിലെ കോടതി വിധിയെ തുടർന്ന് നിലവിലെ സ്ഥാന മാറ്റങ്ങൾ റദാക്കി. കാളിയാറിലെ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് സി.പി.എമ്മും റേഞ്ച് ഓഫീസർ അശോക് രാജും തമ്മിൽ നിരന്തരം കൊമ്പ് കോർത്തിരുന്നു.

സോഷ്യൽ മീഡിയായിലൂടെ ഇരു വിഭാഗവും വെല്ലുവിളികളും നടത്തിയിരുന്നു. ഇതിനിടയിൽ ആണ് റേഞ്ചേർക്ക് സ്ഥലം മാറ്റം ഉണ്ടായത്. ഇത് സി.പി.എം സമ്മർദ്ദം മൂലമെന്ന് അവർ അവകാശപ്പെട്ടിരുന്നു.

എന്നാൽ താൻ വ്യക്തിപരമായ കാരണത്താൽ നേരത്തെ ട്രാൻസ്ഫറിന് അപേക്ഷിച്ചതാണെന്ന് ആയിരുന്നു റേഞ്ചർ പറഞ്ഞത്. സ്ഥലം മാറ്റം റദ്ധാക്കിയ സ്ഥിതിയ്ക്ക് റേഞ്ചർ തിരിച്ചെത്തുന്നതോടെ മേഖലയിലെ വിഷയങ്ങൾ കൂടുതൽ രൂക്ഷം ആകുമെന്ന് ഉറപ്പായി.

Leave a Comment

Your email address will not be published. Required fields are marked *