ബാംഗ്ലൂർ: സാങ്കേതിക തകരാർ കാരണം ഗഗൻയാൻ ദൗത്യം മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥ കാരണം 7.30ൽ നിന്ന് 8.30ലേക്കു മാറ്റി പരീക്ഷണത്തിനുള്ള നടപടിക്രമങ്ങൾ വീണ്ടും അഞ്ച് മിനിറ്റ് കൂടി വൈകിയാണ് ആരംഭിച്ചത്. എന്നാൽ, കൗണ്ട്ഡൗൺ അഞ്ച് വരെയെത്തിയപ്പോഴേക്കും സാങ്കേതിക തകരാർ കണ്ടെത്തി. റോക്കറ്റ് എൻജിന്റെ ഇഗ്നിഷൻ പൂർണമാകാത്തതാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. റോക്കറ്റും ഗഗൻയാൻ പേടകവും സുരക്ഷിതമാണെന്നും, പുതിയ പരീക്ഷണ തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും സോമനാഥ്.