Timely news thodupuzha

logo

ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023ന്റെ രജിസ്ട്രേഷന് തുടക്കമായി.

കൊച്ചി :അവയവ ദാതാക്കളെയും സ്വീകർത്താക്കളെയും പങ്കെടുപ്പിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ നടത്തുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023ന്റെ രജിസ്ട്രേഷന് തുടക്കമായി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാബു കുരുവിളയ്ക്ക് ആദ്യ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നൽകി സിനിമാതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ ഡിസംബർ 9നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 7 വയസ് മുതല്‍ 70 വയസ് വരെയുള്ള വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കൈ, പാന്‍ക്രിയാസ്, കുടല്‍ തുടങ്ങിയ അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും ദാതാക്കള്‍ക്കും ഗെയിംസില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് പരമാവധി മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യാൻ: transplantgameskerala.com, +91 8075492364 (വിനു ബാബുരാജ്). കൂടുതൽ വിവരങ്ങൾക്ക്: transplantgameskerala@gmail.com
അവയവ മാറ്റത്തിനും അവയവദാനത്തിനും ശേഷം ഒരു സാധാരണ ജീവിതം സാധ്യമാണെന്ന അവബോധം സൃഷ്ടിക്കുകയാണ് ഈ കായിക മേളയുടെ ലക്ഷ്യം. കേരളത്തിൽ ആദ്യമായി നടക്കുന്ന ഇത്തരം കായികമേളയുടെ വിവരം പരമാവധി പേരിലേക്ക് എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

അവയവം സ്വീകരിച്ചവർ രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിക്കുക.
https://surveyheart.com/form/651071c14e94562d112225e6

അവയവം ദാനം ചെയ്തവർ രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിക്കുക.

https://surveyheart.com/form/6511b918f0545a504ef0fbc3

Leave a Comment

Your email address will not be published. Required fields are marked *