Timely news thodupuzha

വിഴിഞ്ഞത്ത് കപ്പലെത്താൻ വൈകും

കൊച്ചി: വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ തുറമുഖത്ത് എത്തുന്നത് വൈകും. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഇന്ന് രാവിലെ എത്താനിരുന്ന കപ്പൽ വൈകുന്നത്.

ഷെൻ ഹുവ 29 ഉച്ചയോടെ പുറംകടലിൽ എത്തും. വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ 29. ഷിപ്പ് ടു ഷോർ ക്രെയിനുമായി കപ്പൽ തീരത്ത് എത്തുന്നത്.

ക‍ഴിഞ്ഞ മാസം 24നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്. ഈ മാസം 25നും, ഡിസംബർ 15നുമായി തൂടർന്നുള്ള കപ്പലുകളും തീരത്ത് എത്തും. തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റൻ ക്രെയിനുകളും 24 യാർഡ് ക്രയിനുകളുമാണ് തീരത്ത് എത്തിച്ചേരുക.

Leave a Comment

Your email address will not be published. Required fields are marked *