തിരുവനന്തപുരം: തട്ടിപ്പുകേസിൽ ഹീര കൺസ്ട്രക്ഷൻസ് എം.ഡി അബ്ദുൾ റഷീദിനെ(ബാബു) ഇ.ഡി അറസ്റ്റ് ചെയ്തു. ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിന് വായ്പ എടുത്തത് സംബന്ധിച്ചാണ് അറസ്റ്റ്.
ഫ്ലാറ്റുകൾ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. എസ്.ബി.ഐയിൽ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്നാണ് കേസ്.
സംഭവത്തിൽ സി.ബി.ഐ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇ.ഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ നിരവധി സ്ഥലങ്ങളിൽ റെയ്ഡും നടത്തിയിരുന്നു.
കേസിൽ കൂടുതൽ ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് ഇ.ഡി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അറസ്റ്റ് ചെയ്ത അബ്ദുൾ റഷീദിനെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. ഉച്ചയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും.





