Timely news thodupuzha

ഓണം സ്പെഷ്യൽ ഡ്രൈവ് ; വാഹന പരിശോധനക്കിടയില്‍ 20 ലിറ്റർ വിദേശമദ്യവുമായി കുഞ്ചിത്തണ്ണി സ്വദേശി അറസ്റ്റില്‍

അടിമാലി :  ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അടിമാലി എക്‌സൈസ് റേഞ്ച്  സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ ഇരുപത് ലിറ്റര്‍  വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. കുഞ്ചിത്തണ്ണി സ്വദേശി പാറക്കല്‍ തോമസിന്റെ മകൻ ബിനു തോമസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 

ഓണം സീസണിൽ മദ്യം ശേഖരിച്ചുവച്ച് വിൽപ്പന നടത്തുന്നതിനായി 20 ലിറ്റർ വിദേശ മദ്യം ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വരുന്നതിനിടയിലാണ് പ്രതി പിടിയിലായത് . പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ചിത്തണ്ണി ഭാഗത്ത് വാഹന പരിശോധന നടത്തിയത്. പ്രതിയെ അടിമാലി കോടതി ഹാജരാക്കി.

എക്സൈസ് പ്രിവന്റിംഗ് ഓഫീസർ P H കുമാർ,കെ കെ സുരേഷ് കുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ ,ക്ലമന്റ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *