Timely news thodupuzha

logo

കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു ഷന്താൾ ജ്യോതി

മുട്ടം::ഷന്താൾ  ജ്യോതി പബ്ലിക് സ്കൂളിലെ ഓണാഘോഷങ്ങൾക്ക് തുടക്കം  കുറിച്ച് കൊണ്ട്  കേരളം തനിമയാർന്ന  വിവിധ കലാപരിപാടികൾ നടത്തി  .സ്കൂൾ പ്രിൻസിപ്പാൾ റവ .സിസ്റ്റർ ലിസ് ലിൻ എസ്എ ബി എസിന്റെ അധ്യക്ഷതയിൽ  നടന്ന ചടങ്ങിൽ  റവ  . ഫാദർ  ജോൺ പാളിതോട്ടം    കുട്ടികൾക്ക്  ഓണസന്ദേശം നൽകി .ഓണവില്ല് 2k22  എന്ന പേരിൽ   കുട്ടികൾ അവതരിപ്പിച്ച ഓണത്തിന്റെ  ഐതീഹ്യം  കുട്ടികൾക്ക്  ഓണത്തിന്റെ മാഹാത്മ്യം മനസിലാക്കികൊടുക്കുന്നതായിരുന്നു .

പി ടി എ പ്രസിഡന്റ്  ശ്രീ. തോംസൺ ജോസഫ് , മുട്ടം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അരുൺ പൂച്ചക്കുഴി ,അധ്യാപകർ   മറ്റ്പി ടി എ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ   റവ . ഫാദർ  ജോൺ പാളിതോട്ടം  ഓണസദ്യ ആശീർവദിച്ചു നൽകി .

എല്ലാവരും ഒരുമിച്ചിരുന്ന്ഓണസദ്യ കഴിക്കുകയും ചെയ്തു .ഓണത്തോടനുബന്ധിച് നടത്തിയ വടംവലി മത്സരം കുട്ടികൾക്ക് ഏറെ ആവേശം പകരുന്നതായിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *