തൊടുപുഴ :ഡിവൈൻ മേഴ്സി ഷ്രയിൻ ഓഫ് ഹോളിമേരിയിൽ സെപ്റ്റംബർ നാലിന് വചന പ്രഘോഷണവും രാത്രി ആരാധനയും നടക്കുമെന്ന് റെക്ടർ ഫാ .സോട്ടർ പെരിങ്ങാരപ്പിള്ളിൽ ,വൈസ് റെക്ടർ ഫാ .ജോസഫ് കുന്നുംപുറത്ത് എന്നിവർ അറിയിച്ചു .മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഫാ .മാത്യു നായ്ക്കംപറമ്പിൽ നേതൃത്വം നൽകും .ഞായറാഴ്ച വൈകുന്നേരം 4 .30 നു ജപമാല ,അഞ്ചിന് വിശുദ്ധ കുർബാന ,6 .15 നു വചന പ്രഘോഷണം ,8 .30 മുതൽ 9 .30 വരെ ആരാധനയും ദിവ്യ കാരുണ്യ പ്രദക്ഷിണവും .