Timely news thodupuzha

logo

മുസ്ലീം ലീഗ് നേതാക്കൾ കോടിയേരിയെ സന്ദർശിച്ചു

ചെന്നൈ: മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണനെ അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ മുസ്ലിം ലീഗ് നേതാക്കള്‍ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി  ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം നിയുക്ത മന്ത്രി എം.ബി. രാജേഷും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.  ബന്ധുക്കളും അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോടിയേരിക്ക് ഒപ്പമുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്.അപ്പോളോ ആശുപത്രിയില്‍ 15 ദിവസത്തെ ചികിത്സക്കായാണ് യാത്ര. ചിലപ്പോള്‍ സമയം നീണ്ടേക്കും.

Leave a Comment

Your email address will not be published. Required fields are marked *