Timely news thodupuzha

ഹർത്താലിനെതിരെ ഒറ്റയാൾ സമരം; കുചേല വേഷത്തിൽ നടന്നു പ്രതിഷേധിച്ചത് 16 കി.മീ

കോഴഞ്ചേരി : ഹർത്താലിനെതിരെ ഒറ്റയാൾ സമരവുമായി ഇന്ന് ഹർത്താൽ ദിനത്തിൽ ഒരാൾ നടന്നു പ്രതിഷേധിച്ചത് 16 കി.മീ ദൂരം. ലോട്ടറി വ്യാപാരിയായ നാരങ്ങാനം സ്വദേശി വിനോദ് ലോട്ടറി വിൽക്കാനാണ് ഇത്രയും ദൂരം പൊരി വെയിലത്ത് നടക്കാനിറങ്ങുന്നതെന്ന് ആദ്യം വീട്ടുകാരും നാട്ടുകാരും കരുതിയത്. 

കുചേല വേഷത്തിൽ നഗ്നപാദനായി പ്ലക്കാർഡുമേന്തി ഇറങ്ങിയപ്പോഴാണ് ഹർത്താലിനെതിരെയുള്ള ചൂടുള്ള പ്രതിഷേധം ഉയർത്താനാണ് ഈ കാൽനടയാത്രയെന്ന് നാട്ടുകാർക്കും വീട്ടുകാർക്കും മനസിലായത്. 

ഹർത്താൽ വിരുദ്ധ പ്ലക്കാർഡുമേന്തി നാരങ്ങാനത്ത് നിന്നു തുടങ്ങി  കോഴഞ്ചേരി വഴി പത്തനംതിട്ട വരെ 16 കി.മീ ദൂരത്തിലാണ് സുരേഷിന്റെ ഒറ്റയാൻ പോരാട്ടം നാട്ടിലെങ്ങും വൈറലായത്. ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന സന്ദേശവും ഉയർത്തിപ്പിടിച്ച് ആയിരുന്നു വിനോദിന്റെ വേറിട്ട പ്രതിഷേധ കാൽ നടയാത്ര

Leave a Comment

Your email address will not be published. Required fields are marked *