Timely news thodupuzha

logo

പോപുലർ ഫ്രണ്ട് ഹർത്താൽ: 170 അറസ്റ്റുകൾ; 368 പേർ കരുതല്‍ തടങ്കലിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് ആകെ 157 കേസുകളും 170 അറസ്റ്റും രേഖപ്പെടുത്തി. അക്രമികളെ കണ്ടാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. 368 പേരെ കരുതല്‍ തടങ്കലിലും പാര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് വർത്തക്കുറിപ്പിലൂടെ അറിയിച്ചു.

കണ്ണൂർ സിറ്റിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 28 കേസുകളാണ് കണ്ണൂരിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വെച്ചത്. 128 പേരെയാണ് തടങ്കലിൽവെച്ചത്.  

ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ  

തിരുവനന്തപുരം സിറ്റി – 12, 11, 3

തിരുവനന്തപുരം റൂറൽ  – 10, 2, 15  

കൊല്ലം സിറ്റി – 9, 0, 6  

കൊല്ലം റൂറൽ – 10, 8, 2  

പത്തനംതിട്ട – 11, 2, 3  

ആലപ്പുഴ – 4, 0, 9  

കോട്ടയം – 11, 87, 8  

ഇടുക്കി – 3, 0, 3  

എറണാകുളം സിറ്റി – 6, 4, 16  

എറണാകുളം റൂറൽ – 10, 3, 3  

തൃശൂർ സിറ്റി – 6, 0, 2  

തൃശൂർ റൂറൽ – 2, 0, 5  

പാലക്കാട് – 2, 0, 34  

മലപ്പുറം – 9, 19, 118  

കോഴിക്കോട് സിറ്റി – 7, 0, 20    

കോഴിക്കോട് റൂറൽ – 5, 4, 23  

വയനാട് – 4, 22, 19  

കണ്ണൂർ സിറ്റി  – 28, 1, 49  

കണ്ണൂർ റൂറൽ – 2, 1, 2  

കാസർകോട് – 6, 6, 28  

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ സമരക്കാർ കല്ലെറിഞ്ഞ് തകര്‍ത്തത് 70 ബസുകള്‍. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്.  2439 ബസുകള്‍ സര്‍വീസ് സടത്തിയതില്‍ 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നതായും 11 പേര്‍ക്ക് പരിക്കേറ്റതായും കെഎസ്ആര്‍ടിസി അറിയിച്ചു. 8 ഡ്രൈവര്‍മാര്‍ക്കും 2 കണ്ടക്ടര്‍മാര്‍ക്കും 1 യാത്രക്കാരിക്കുമാണ് പരിക്കേറ്റത്. നഷ്ടം 50 ലക്ഷത്തില്‍ കൂടുതലാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *