വണ്ണപ്പുറം –
വണ്ണപ്പുറം സൗത്ത് ഇന്ത്യൻ ബാങ്ക് ഏടി എം പരിസരത്തു നിന്ന് കളഞ്ഞു കിട്ടിയ 10,000 രൂപ ഉടമസ്ഥരെ കണ്ടെത്തി നൽകുന്നതിനായി കാളിയാർ പോലീസിനെ ഏൽപ്പിച്ച് വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സജി കണ്ണംമ്പുഴ മാതൃകയായി. പ്രദേശവാസികളും ഹൈറേഞ്ച് യാത്രക്കാരും കൊണ്ട് തിരക്കേറിയ സ്ഥലത്തു നിന്നാണ് പണം സജിക്ക് ലഭിച്ചത്. പൊതുപ്രവർത്തനത്തിലെ സത്യസന്ധതക്ക് മാതൃകയായ സജി കണ്ണംമ്പുഴയുടെ പ്രവർത്തിയെ ഗാന്ധി ദർശൻ വേദി അഭിനന്ദിച്ചു.