ന്യൂഡല്‍ഹി: അശോക് ഗെഹലോട്ടിന്‍റെ കാര്യത്തില്‍ രാഹുല്‍ഗാന്ധിക്കും, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംഭവിച്ചത് തന്ത്രപരമായ പാളിച്ച. അങ്കമാലിയില്‍ അശോക ഗെഹലോട്ടുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്കും എന്ന ഉറപ്പാണ് അദ്ദേഹം രാഹുല്‍ഗാന്ധിക്ക് നല്‍കിയത്.
എന്നാല്‍ അതേ സമയം തന്നെ രാജസ്ഥാനില്‍ തനിക്കൊപ്പം നില്‍ക്കുന്ന എം എല്‍ എ മാരോട് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെതിരെ സമ്മര്‍ദ്ധം ശക്തമാക്കാന്‍ അശോക് ഗെഹലോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇത് മുന്‍ കൂട്ടി മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്കും വിശ്വസ്തനായ കെ സി വേണുഗോപാലിനും കഴിയാതെ പോയി.
ആദ്യ ഘട്ടത്തില്‍ എം എല്‍ എമാരോട് ഹൈക്കമാന്‍ഡ് നേരിട്ട് സംസാരിച്ചിരുന്നെങ്കില്‍ ഗെഹലോട്ടിന്റെ നീക്കങ്ങള്‍ അറിയാന്‍ കഴിയുമായിരുന്നുവെന്ന് കരുതുന്നവരാണ് കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ ഗെഹലോട്ട് നിബന്ധന വച്ചപ്പോള്‍ തന്നെ അപകടം മണത്തറിയേണ്ടതായിരുന്നു. എന്നാല്‍ ജി- 23 യോടും ശശിതരൂരിനോടും രാഹുല്‍ ഗാന്ധിക്കുള്ള കടുത്ത എതിര്‍പ്പൂമൂലം ഇത് ശ്രദ്ധിക്കാതെ പോയത് വലിയ തിരിച്ചടിയുണ്ടാക്കിയത്.