തൊടുപുഴ:ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു. സംസ്‌കാരം 29.09.2022 വ്യാഴം 3 മണിക്ക് ബാംഗ്‌ളൂര്‍ കണ്ണുരുവിലുള്ള ക്ലൂണി പ്രൊവിന്‍ശ്യലറ്റു (പ്രീതിഭവന്‍) ല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പ്രൊവിന്‍ശ്യലറ്റു സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. തൊടുപുഴ തുടിയന്‍പ്ലാക്കല്‍ പരേതരായ സ്‌കറിയ -മറിയം ദമ്പതികളുടെ മകളാണ്. ടി എസ് സക്കറിയാസ് ( റിട്ടയേര്‍ഡ് പ്രൊഫസര്‍ പാലാ സെന്റ് തോമസ് കോളേജ്), പരേതരായ ടി എസ് ജോസഫ് ( അറക്കുളം) , അന്നമ്മ പ്ലാക്കൂട്ടത്തില്‍( മേലുകാവ്), സിസ്റ്റര്‍ ജോണ്‍ ജോസഫ് (തിരുഹൃദയമഠം, പാലാ ) പ്രൊഫ . ടി. എസ് ചാക്കോ ( റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ന്യൂമാന്‍ കോളേജ് തൊടുപുഴ ) എന്നിവര്‍ സഹോദരങ്ങള്‍ ആണ്. റെവ. ഫാദര്‍ കുരുവിള തുടിന്‍പ്ലാക്കല്‍ സഹോദര പുത്രനാണ്.