Timely news thodupuzha

3 പേര്‍ക്ക് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ ചേര്‍ന്നാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിടുന്നത്. അലൈന്‍ ആസ്പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണം കണക്കിലെടുത്താണ് പുരസ്‌കാരം. 

സ്റ്റോക്കോമിലെ റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.  ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.  സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്റെ പേബൂവിനാണു പുരസ്‌കാരം. ജനിതക ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം നല്‍കിയത്. 

10 മില്യന്‍ സ്വീഡിഷ ക്രൗണ്‍സ് (900,357 ഡോളര്‍) ആണ് സമ്മാനമായി ലഭിക്കുന്നത്.  ബുധനാഴ്ച രസതന്ത്ര നൊബേലും വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേലും പ്രഖ്യാപിക്കും. സമാധാന നൊബേല്‍ പുരസ്‌കാരം വെള്ളിയാഴ്ചയും സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്‌കാരം ഒക്ടോബര്‍ പത്തിനുമാണ് പ്രഖ്യാപിക്കുക.

Leave a Comment

Your email address will not be published. Required fields are marked *