ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹിമപാതത്തെതുടര്‍ന്ന് ദ്രൗപദി ദണ്ഡ കൊടുമുടിയില്‍ കുടുങ്ങിയ എല്ലാവരെയും കണ്ടെത്തിയെന്നാണ് അറിയുന്നത്.
28 പര്‍വതാരോഹകരാണ് കൊടുമുടിയില്‍ കുടുങ്ങിയത്. കാണാതായ എല്ലാവരെയും കണ്ടെത്തിയെന്ന് ഐടിബിപി വ്യക്തമാക്കി.ജവഹര്‍ലാല്‍ നെഹ്റു മൗണ്ടെനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് എല്ലാവരും. ദ്രൗപദി ദണ്ഡ മേഖലയില്‍ ഉണ്ടായ ഹിമപാതത്തെ തുടര്‍ന്നാണ് ഇവര്‍ ഇവിടെ അകപ്പെട്ടത്.
170 അംഗ സംഘമാണ് പര്‍വ്വതാരോഹണത്തിനായി പോയത്. ഹിമപാതത്തില്‍ അകപ്പെട്ട എട്ട് പേരെ സംഘാംഗങ്ങള്‍ തന്നെയാണ് രക്ഷിച്ചത്