Timely news thodupuzha

logo

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം

തൊടുപുഴ ആനക്കൂട് പൊന്നാമ്പള്ളിച്ചാലിൽ വീട്ടിൽ രാമൻകുട്ടി, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സകൾ ഫലിക്കാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. മഞ്ഞപ്പിത്തവും, കിഡ്നി സംബന്ധവുമായ അസുഖത്തെ തുടർന്ന് ചികിത്സ നടത്തി വരുന്നു.

തൊടുപുഴയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന രാമൻകുട്ടിയുടെ വരുമാനമായിരുന്നു കുടുംബത്തിലെ ഏക ആശ്രയം. രോഗത്തെ തുടർന്ന് തൊഴിലിനു പോകാൻ സാധിക്കാതെ വരുകയും,ചികിത്സാ ചെലവിനും കുടുംബത്തിന്റെ നിത്യ ചിലവിനും കഷ്ടപ്പെടുകയാണ്.രാമൻകുട്ടിയുടെ ചികിത്സയ്ക്കായി വലിയ ഒരു തുക ചെലവാകുന്ന സാഹചര്യത്തിൽ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ T. K സുധാകരൻ നായർ കൺവീറായി ഒരു കമ്മിറ്റി രൂപീകരിച്ച്, രാമൻകുട്ടിയുടെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യ,തൊടുപുഴ ശാഖയിൽ ഒരു അക്കൗണ്ട് ആരംഭിച്ച് ചികിത്സാ ചെലവ് കണ്ടെത്തുവാൻ ശ്രമം ആരംഭിച്ചിരിക്കുകയാണ്. സുമനസ്സുകളുടെ സഹായം രാമൻകുട്ടിയ്ക്ക് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

അകൗണ്ട് നമ്പർ :851710110001690

പേര് :സി .പി .രാമൻകുട്ടി .

ഐ .എഫ് .എസ്.സി .കോഡ് :ബി .കെ .ഐ .ഡി .0008517 .

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം .

Leave a Comment

Your email address will not be published. Required fields are marked *