Timely news thodupuzha

logo

ഖാർഗെയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കായി കേരളത്തിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പ്രചാരണത്തിനിറങ്ങും.ഖാര്‍ഗെയുടെ അനുഭവ പരിചയത്തെ പിന്തുണയ്ക്കുന്നതായും കോണ്‍ഗ്രസ് അധ്യക്ഷനാവുന്നയാള്‍ക്ക് പ്രവര്‍ത്തന പാരമ്പര്യം വേണമെന്നും ചെന്നിത്തല പറഞ്ഞു.ശശി തരൂര്‍ തന്‍റെ സുഹൃത്താണെന്ന് ചെന്നിത്തല പറഞ്ഞു.

തരൂരിനോട് എതിര്‍പ്പില്ല. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഖാര്‍ഗെയുടെ അനുഭവ പരിചയത്തെ പിന്തുണയ്ക്കുന്നു. തീരുമാനം വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു.വിവിധ സംസ്ഥാനങ്ങളില്‍ ഖാര്‍ഗെയ്ക്കൊപ്പം ചെന്നിത്തല പ്രചാരണം നടത്തും. ഗുജറാത്ത്, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്രാ എന്നിവിടങ്ങളില്‍ ചെന്നിത്തല പ്രചാരണത്തിന് എത്തും.തരൂരിന് സാധാരണക്കാരുമായി ബന്ധമില്ല

Leave a Comment

Your email address will not be published. Required fields are marked *