കാലടി: പോപ്പുലര്‍ ഫ്രണ്ടിന് സഹായം ചെയ്ത് കൊടുത്ത കാലടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.വല്ലം സ്വദേശിയും കാലടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒയുമായ സി.എ. സിയാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ അക്രമത്തില്‍ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാന്‍ സിയാദ് ഇടപെട്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയായിരുന്നു കെഎസ്ആര്‍ടിസി ബസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അറസ്റ്റിലായിരുന്നത്. സിയാദ് പെരുമ്പാവൂരിലെത്തി ഇവര്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുകയായിരുന്നു.
കാലടി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ പെരുമ്പാവൂരിൽ അറസ്റ്റിലായ പ്രതികള്‍ക്കു വേണ്ടി നടത്തിയ ഇടപെടലാണ് സംശയം ജനിപ്പിച്ചത്. വിവരമറിഞ്ഞ എന്‍ഐഎ ഉദ്യോഗസ്ഥര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് സിയാദിന്‍റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു