തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന് സിപിഎം. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്കെതിരെ കേസുകൊടുക്കുന്നത് പരിഗണിക്കും. കള്ളക്കടത്ത് കേസില്‍ ഇതുവരെ പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞു.
ആ വ്യക്തി പറയുന്ന ഓരോ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നേരത്തെ സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു.